< Back
Kerala

Kerala
സ്വപ്‌നക്കെതിരായ സിപിഎം പരാതി: തുടർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
|12 April 2023 12:54 PM IST
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുഖ്യമന്ത്രിയയെും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലായിരുന്നു കേസ്
കൊച്ചി: സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത FIR ലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തുജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.
തളിപ്പറമ്പ് സിപിഎം ഏരിയ സെക്രട്ടറി മോഹൻ രാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുഖ്യമന്ത്രിയയെും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലായിരുന്നു കേസ്. ഇതിനെത്തുടർന്ന് വിജേഷ് പിള്ളയുടേതുൾപ്പടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

