< Back
Kerala

Kerala
റോഡ് തടഞ്ഞ് സിപിഎം സമ്മേളനവേദി; വഞ്ചിയൂരിൽ വൻ ഗതാഗതക്കുരുക്ക്
|5 Dec 2024 5:13 PM IST
പാളയം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയാണ് വഴി തടഞ്ഞ് കെട്ടിയത്
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടി. പാളയം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയാണ് വഴി തടഞ്ഞ് കെട്ടിയത്. വഞ്ചിയൂർ കോടതിക്ക് സമീപമാണ് വേദി. പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്.
പൊതുസമ്മേളനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരം. റോഡിൻ്റെ ഒരു വശം പൂർണമായും അടച്ചാണ് വേദി കെട്ടിയത്. സ്കൂൾ വിദ്യാർഥികളടക്കം ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു.