< Back
Kerala

Photo | Special Arrangement
Kerala
'ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വം തള്ളി'; ഈരാറ്റുപേട്ടയിൽ സിപിഎം കൗൺസിലർ രാജിവെച്ചു
|14 Nov 2025 2:21 PM IST
അനസ് പാറയിലാണ് രാജിവെച്ചത്
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ പ്രതിക്ഷ നേതാവും സിപിഎം കൗൺസിലറുമായ അനസ് പാറയിൽ രാജിവെച്ചു. ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വം തള്ളിയതിന് പിന്നാലെയാണ് അനസ് പാറയിലിന്റെ രാജി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനസിന്റെ രാജി. സംഭവം ചർച്ചയായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു. 26ാം ഡിവിഷനായ കല്ലോലിലിൽ നിന്നുള്ള കൗൺസിലറാണ് അനസ് പാറയിൽ.
അതിനിടെ അനസ് പാറയിലിനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം നീക്കം തുടങ്ങി. സീറ്റ് വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന. നഗരസഭ പ്രതിക്ഷ നേതാവായിരുന്ന അനസിൻ്റെ രാജി ഉയർത്തി യുഡിഎഫ് രാഷ്ട്രീയ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.