< Back
Kerala
ലോകായുക്ത നിയമ ഭേദഗതി: സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച ഉടൻ
Kerala

ലോകായുക്ത നിയമ ഭേദഗതി: സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച ഉടൻ

Web Desk
|
17 Aug 2022 6:58 AM IST

സിപിഐ നിർദേശിച്ച മാറ്റം നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് സർക്കാർ ആലോചന

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയിലെ തർക്കം പരിഹരിക്കാനുള്ള സി.പി.എം -സി.പി.ഐ ഉഭയകക്ഷി ചർച്ച വൈകാതെ നടക്കും. സമവായ സാധ്യതകളിൽ ഇരു പാർട്ടി നേതൃത്വങ്ങളും തമ്മിൽ ഇതിനകം അനൗദ്യോഗിക ആശയ വിനിമയം നടന്നതായാണ് സൂചന. സിപിഐ നിർദ്ദേശിച്ച മാറ്റം നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് സർക്കാർ ആലോചന.

ഓർഡിനൻസ് ബില്ലാകുമ്പോൾ കാതലായ മാറ്റങ്ങൾ ഉണ്ടായാൽ അത് നിയമ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഓർഡിൻസ് നിലവിലുണ്ടായിരുന്നപ്പോഴത്തെ തീരുമാനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഭേദഗതികൾ ബില്ലിൽ വന്നാൽ നിയമക്കുരുക്കിന് വഴിവെക്കും. സർക്കാർ ആശങ്കപ്പെടുന്ന വിഷയങ്ങളിൽ പ്രതികൂല നടപടികൾ ഉണ്ടായാൽ അതും തിരിച്ചടിയാണ്.

മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാരോട് മുഖ്യമന്ത്രി പങ്കുവച്ചതും ഈ ആശങ്കയാണ്. സി.പി.ഐ കടുത്ത നിലപാടിൽ തുടരുന്നതിനാൽ ഇപ്പോഴത്തെ രൂപത്തിൽ നിയമവുമായി മുന്നോട്ടു പോകാനും കഴിയില്ല. സി.പി.എം - സി.പി.ഐ ചർച്ചയിൽ ഇതിനൊരു പരിഹാര മാർഗം കണ്ടെത്താനാണ് ശ്രമം. ലോകായുക്ത വിധി പുന: പരിശോധിക്കാൻ സ്വതന്ത്ര സമിതി വേണമെന്ന സി.പി.ഐ നിർദേശം അതേ രൂപത്തിൽ സി.പി.എം അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ ഒദ്യോഗിക ഭേദഗതിയായി ഇതുകൊണ്ടു വരും. അങ്ങനെ വന്നാൽ ഓർഡിനൻസിന് അസാധുവായ കാലഘട്ടത്തെ മുൻകാല പ്രാബല്യവും ഇതിനു ലഭിക്കും.

Similar Posts