< Back
Kerala

Kerala
യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
|20 Aug 2023 9:59 PM IST
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് സസ്പെന്റ് ചെയ്തത്
പാലക്കാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് സസ്പെന്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. യുവതി നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.