< Back
Kerala

Kerala
കാസർകോട്ട് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം
|18 March 2022 8:49 PM IST
ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് ആരോപണമുയർന്നിട്ടുണ്ട്
കാസർകോട് ചെങ്കളയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സഹോദരങ്ങൾക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറഞ്ഞു.
CPM district panchayat member attacked in Chengala, Kasargod