< Back
Kerala
അക്രമം തുടരുന്നു: തിരുവനന്തപുരത്ത് സി.പി.എം കൊടിമരങ്ങൾ നശിപ്പിച്ച നിലയിൽ
Kerala

അക്രമം തുടരുന്നു: തിരുവനന്തപുരത്ത് സി.പി.എം കൊടിമരങ്ങൾ നശിപ്പിച്ച നിലയിൽ

Web Desk
|
28 Aug 2022 9:30 AM IST

വട്ടിയൂർക്കാവ് മേലത്തുമല ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം കൊടിമരങ്ങൾ നശിപ്പിച്ച നിലയിൽ. വട്ടിയൂർക്കാവ് മേലത്തുമല ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്.

ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്.

തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്നത് പോലീസ് അന്വേഷിക്കും.

അതേസമയം തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എബിവിപി പ്രവർത്തകരാണ് മൂന്ന് പേരും. ഇനിയും മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Similar Posts