< Back
Kerala
എം. വി ഗോവിന്ദനെതിരെ സിപിഎമ്മിൽ പടയൊരുക്കം; കത്ത് വിവാദത്തിന് പിന്നിൽ ഇ.പി ജയരാജന്‍?
Kerala

എം. വി ഗോവിന്ദനെതിരെ സിപിഎമ്മിൽ പടയൊരുക്കം; കത്ത് വിവാദത്തിന് പിന്നിൽ ഇ.പി ജയരാജന്‍?

Web Desk
|
18 Aug 2025 9:26 AM IST

പരാതിക്കാരനായ ഷെർഷാദിനെ ഇ.പി ജയരാജൻ ഫോണിൽ വിളിച്ച് കത്തിലെ വിവരങ്ങൾ ആരാഞ്ഞതായാണ് വിവരം

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം.കണ്ണൂർ നേതാക്കൾക്കിടയിലെ വിഭാഗീയതാണ് ഗോവിന്ദനെതിരായ നീക്കങ്ങൾക്ക് പിന്നിൽ .കത്ത് വിവാദത്തിന് പിന്നിൽ ഇ.പി ജയരാജനെന്നാണ് സംശയിക്കുന്നത്. പരാതിക്കാരനായ ഷെർഷാദിനെ ഇ പി ജയരാജൻ ഫോണിൽ വിളിച്ച് കത്തിലെ വിവരങ്ങൾ ആരാഞ്ഞതായാണ് വിവരം.

പോളിറ്റ് ബ്യൂറോയ്ക്ക്നൽകിയ പരാതി കോടതി രേഖ ആയതിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന് പങ്കുണ്ടെന്നാണ് ആരോപണം. കത്ത് ചോർന്നതിനെതിരെജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷാർഷാദ് പരാതി നൽകിയിരുന്നു.ഈ രേഖ പുറത്തുവന്നതിന് പിന്നിൽ ഗോവിന്ദന്റെ മകൻ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് ചെന്നൈ വ്യവസായി ഉന്നയിക്കുന്നത്. പാർട്ടിക്ക് നൽകിയ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന ചോദ്യമാണ് സിപിഎം നേതാക്കളിൽ ഉയരുന്നത്. സിപിഎമ്മിന്റെ മുൻ മന്ത്രിമാർക്കെതിരെയും നിലവിലെ മന്ത്രിമാർക്കെതിരെയും പോളിറ്റ്ബ്യൂറോയ്ക്ക് മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ ആരോപണങ്ങളുണ്ട്.രാജേഷ് കൃഷ്ണ ഇവർക്കെല്ലാം പലതരത്തിൽ പണം നൽകിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഈ വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെർഷാദിനെ വിളിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

അതിനിടെ, വ്യവസായും സിപിഎം സഹയാത്രികനുമായ രാജേഷ് കൃഷ്ണക്കെതിരെ പിബിയിൽ ലഭിച്ച പരാതി തന്നെയാണ് ചോർന്നതെന്ന വിവരങ്ങൾ മീഡിയവണിന് ലഭിച്ചു. രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മധുര പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയത് വ്യാജ പരാജിയുടെ അടിസ്ഥാനത്തിൽ എന്ന് രാജേഷ് കൃഷ്ണ സത്യവാങ്മൂലത്തിൽ പറയുന്നു. തോമസ് ഐസക്, മേഴ്സിക്കുട്ടിയമ്മ, പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും വ്യവസായി ഷർഷാദ് നൽകിയ പരാതിയിൽ പരാമർശമുണ്ട്.

അസംബന്ധങ്ങളോട് പ്രതികരിക്കില്ലെന്നും കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ പ്രതികരണം. എം.എ.ബേബിക്കാണ് കത്തയച്ചതെന്നും ബേബിയോട് ചോദിക്കൂവെന്നും പ്രകാശ് കാരാട്ടും പറഞ്ഞു.


Similar Posts