< Back
Kerala
KM Shaji, CPM seminar on Uniform Civil Code, UCC, CPM

കെ.എം ഷാജി

Kerala

പാവങ്ങളോട് സിപിഎമ്മിന് പുച്ഛം: കെ.എം ഷാജി

Web Desk
|
31 May 2023 6:27 AM IST

'കെട്ടിട നികുതിയും വൈദ്യുതിച്ചാര്‍ജും വെള്ളക്കരവുമെല്ലാം കുത്തനെ കൂട്ടി സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്'

കോഴിക്കോട്: പാവപ്പെട്ടവരോട് സി.പി.എമ്മിന് പുച്ഛവും പരിഹാസവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കെട്ടിട നികുതിയും വൈദ്യുതിച്ചാര്‍ജും വെള്ളക്കരവുമെല്ലാം കുത്തനെ കൂട്ടി സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കായണ്ണയില്‍ മുസ്ലിംയൂത്ത് ലീഗ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊരാളുങ്കൽ ഉൾപ്പടെയുള്ള സൊസൈറ്റികളിൽ വൻകിട മുതലാളിമാരുടെ കളളപ്പണം നിക്ഷേപിച്ചിരിക്കുകയാണെന്ന് കെ.എം ഷാജി പറഞ്ഞു. സി.പി.എം മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്നു. തൊഴിലാളി വിരുദ്ധ പാർട്ടിയായി സി.പി.എം മാറിയത് അപകടകരമാണെന്നും കെ.എം ഷാജി കോഴിക്കോട് പറഞ്ഞു.


Related Tags :
Similar Posts