< Back
Kerala

Kerala
പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം ആരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം
|9 Oct 2021 7:55 PM IST
200 ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് ഈ തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു
പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200 ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം പ്രദേശത്തെ പ്രധാന പ്രവർത്തകരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ഏരിയാ കമ്മിറ്റിയംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും സി.പി.എം നേതാക്കൾ വിശദീകരിച്ചു. കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.