< Back
Kerala
പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി കണ്ണൂരില്‍ 23 വീടുകള്‍ നിര്‍മിച്ചു നല്‍കി സി.പി.എം
Click the Play button to hear this message in audio format
Kerala

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി കണ്ണൂരില്‍ 23 വീടുകള്‍ നിര്‍മിച്ചു നല്‍കി സി.പി.എം

Web Desk
|
5 April 2022 6:58 AM IST

ആയിരം വീടുകൾ കൂടി പാർട്ടി നിർമിച്ച് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

കണ്ണൂര്‍: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി.പി.എം കണ്ണൂരിൽ 23 വീടുകൾ നിർമിച്ച് നൽകി. ആയിരം വീടുകൾ കൂടി പാർട്ടി നിർമിച്ച് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുമ്പോൾ ജില്ലയിൽ 23 വീടുകളാണ് സി.പി.എം നിർമിച്ചത്. പയ്യാമ്പലത്ത് ശ്രീലക്ഷ്‌മിക്ക്‌ വേണ്ടി നിർമിച്ച വീടിന്‍റെ താക്കോൽ കോടിയേരി ബാലകൃഷ്ണൻ കൈമാറി. സംസ്ഥാനത്ത് ഇതിനകം 1200 വീടുകൾ നിർമിച്ചു കഴിഞ്ഞു. ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ കോടിയേരി പറഞ്ഞു. ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അധ്യക്ഷത വഹിച്ചു.



Related Tags :
Similar Posts