< Back
Kerala

Kerala
ഇടുക്കി ലോക്സഭാ സീറ്റ്; കേരള കോൺഗ്രസ് ജില്ലാ നേതൃത്വത്തെ തള്ളി സി.പി.എം
|30 Jan 2024 9:59 AM IST
നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
ഇടുക്കി: ഇടുക്കി ലോക്സഭാ സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി സി.പി.എം. സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കുന്നത് സംസ്ഥാന- ദേശീയ നേതൃത്വങ്ങളാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായമായി അവിടെ നിൽക്കട്ടെയെന്നും സി.വി. വർഗീസ് പറഞ്ഞു.
നഷ്ടമായ ഇടുക്കി സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് സി.വി. വർഗീസ് വ്യക്തമാക്കുന്നത്. കേരള കോൺഗ്രസ് എം ഇടുക്കി പാർലമെന്റ് സിറ്റ് ആവശ്യപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞിരുന്നു.