< Back
Kerala
വ്യവസായ സൗഹൃദ ലേഖനം: ശശി തരൂരിനെ പിന്തുണച്ച് സിപിഎം
Kerala

വ്യവസായ സൗഹൃദ ലേഖനം: ശശി തരൂരിനെ പിന്തുണച്ച് സിപിഎം

Web Desk
|
15 Feb 2025 6:30 PM IST

'ഐ.ടി സ്റ്റാർട്ടപ്പിൽ ലോകത്ത് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് തരൂർ അക്കമിട്ട് പറഞ്ഞു'

തിരുവനന്തപുരം: വ്യവസായ സൗഹൃദ ലേഖനത്തിൽ ശശി തരൂരിനെ പിന്തുണച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തരൂരിന് പിന്തുണയുമായി രംഗത്തെത്തി. ശശി തരൂരിന്റേത് ഒരു സാധാരണ പ്രസ്താവനയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി സ്റ്റാർട്ടപ്പിൽ ലോകത്ത് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് അക്കമിട്ടാണ് തരൂർ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കേരളത്തിൻറെ വളർച്ചയെ ലോകത്തിനു മുമ്പിൽ തരൂർ അവതരിപ്പിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.യുഡിഎഫിന്റെ കള്ള പ്രചാര വേലയ്ക്ക് കൃത്യമായ ബദലാണ് തരൂർ പറഞ്ഞത്. ഗഹനമായി പറയാനും എഴുതാനും ശേഷിയുള്ള ആളാണ് ശശി തരൂരെന്നും എം.വി ഗോവിന്ദൻ പുകഴ്ത്തി.

വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നാണ് ശശി തരൂർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ‘ചെയ്ഞ്ചിങ് കേരള;ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു തരൂരിന്റെ പരാമർശം. വിവിധ മേഖലയിലെ വളർച്ചയെ ലേഖനത്തിൽ തരൂർ അക്കമിട്ട് പറയുന്നുണ്ട്.

Similar Posts