< Back
Kerala
MV Jayarajan
Kerala

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യയെ പൂർണമായി തള്ളാതെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

Web Desk
|
10 Nov 2024 11:20 AM IST

നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിനെതിരായ കൈകൂലി ആരോപണം പൂർണമായി തള്ളാതെ സിപിഎം ജില്ലാ നേതൃത്വം.

നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.

കൈക്കൂലി ആരോപണത്തിൽ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമല്ലിതെന്നും എം.വി ജയരാജൻ പറഞ്ഞു.

Watch Video Report


Similar Posts