< Back
Kerala

Kerala
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
|15 April 2025 10:13 AM IST
എം. പ്രകാശൻ, കെ.കെ രാഗേഷ് എന്നിവരുടെ പേരുകൾ പരിഗണനയിൽ
കണ്ണൂർ: സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ ചേരുന്ന ജില്ലാ നേതൃയോഗത്തിലാകും തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. പ്രകാശൻ, കെ.കെ രാഗേഷ് എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിൽ ഉള്ളത്. നേരത്തെ ടി.വി രാജേഷിന്റെ പേര് കൂടി ഉയർന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതിൽ ഒരു വിഭാഗം നേതൃത്വത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.