< Back
Kerala
PB Ratheesh
Kerala

കലാ രാജുവിന്‍റെ പരാതി അടിസ്ഥാനരഹിതമെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി

Web Desk
|
23 Jan 2025 11:13 AM IST

കത്ത് പാർട്ടി സമ്മേളനം കഴിഞ്ഞ് പരിശോധിക്കും

കൊച്ചി: കലാ രാജുവിന്‍റെ വിമർശനങ്ങൾ ഉണ്ടയില്ലാ വെടിയെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി.രതീഷ് . കലാ രാജുവിന്‍റെ കത്ത് പാർട്ടിയുടെ പരിഗണനയിലാണ്. കത്ത് പാർട്ടി സമ്മേളനം കഴിഞ്ഞ് പരിശോധിക്കും.

തട്ടിക്കൊണ്ടുപോയെന്ന കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. താനും നഗരസഭാ ചെയർപേഴ്സൺ അടക്കം അഞ്ച് പേരാണ് ജാമ്യാപേക്ഷ നൽകിയതെന്നും രതീഷ് പറഞ്ഞു. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ബാങ്ക് വായ്പയിൽ നാല് ലക്ഷത്തോളം രൂപ ഇളവ് നൽകി. സ്ഥലം വിറ്റതിലും വാങ്ങിയതിലും ന്യായമായ വില ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ബാങ്കിടപാടുകൾ ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം കലാ രാജു പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഏരിയ കമ്മറ്റി അംഗം സണ്ണി കുര്യാക്കോസ് പറ്റിച്ചുവെന്ന് പരാതിയിൽ പറയുന്നു. കടബാധ്യത തീർക്കാമെന്ന പേരിൽ സ്ഥലം വിൽപന നടത്തി. വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു. 2024 സെപ്തംബറിൽ ജില്ലാ നേതൃത്വത്തിനും ഒക്ടോബറിൽ സംസ്ഥാന നേതൃത്വത്തിനുമാണ് പരാതി നൽകിയത്. ഒക്ടോബറിലാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. തന്നെ സഹായിക്കാൻ പാർട്ടിയല്ലാതെ മറ്റാരും ഇല്ലെന്നും കലാ രാജുവിൻ്റെ പരാതിയിൽ വ്യക്തമാക്കുന്നു.



Similar Posts