< Back
Kerala
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
Kerala

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Web Desk
|
10 Jan 2022 6:52 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 208 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ 250 പേർ സമ്മേളനത്തിന്റെ ഭാഗമാകും.

വടകരയിലെ തോൽവി, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ, പന്തീരങ്കാവ് യു.എ.പി.എ കേസ് തുടങ്ങിയ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയർന്ന് വരാനിടയുണ്ട്. ബുധനാഴ്ച രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി പദവിയിൽ മൂന്നാം തവണയും പി. മോഹനൻ തുടരാനാണ് സാധ്യത.

Related Tags :
Similar Posts