< Back
Kerala
പത്തനംതിട്ടയില്‍ സിപിഎം നേതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍
Kerala

പത്തനംതിട്ടയില്‍ സിപിഎം നേതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍

Web Desk
|
22 Feb 2026 7:27 PM IST

അന്യസംസ്ഥാനങ്ങളിലടക്കം ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം പ്രാദേശിക നേതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍. ഡിവൈഎഫ്‌ഐ ഇളമണ്ണൂര്‍ മേഖല സെക്രട്ടറിയും നിലവില്‍ പൂതംങ്കര കിഴക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഖില്‍ രാജ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്ദു എന്നിവരാണ് 45 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

ഇന്നലെ വൈകിട്ട് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിലടക്കം ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്നും പിന്നില്‍ വന്‍മാഫിയ സാന്നിധ്യമുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts