< Back
Kerala
പത്തനംതിട്ടയിൽ പൊലീസിനെ അക്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി
Kerala

പത്തനംതിട്ടയിൽ പൊലീസിനെ അക്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

Web Desk
|
25 Sept 2022 3:56 PM IST

സംഭവത്തിൽ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

പത്തനംതിട്ട: കൂടലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനാണ് കൂടൽ പൊലീസ് സ്റ്റേഷനിലെ ഫിറോസ്, അരുൺ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്.

രാജീവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മർദനമേറ്റത്. സംഭവത്തിൽ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ടതായി സമ്മതിച്ച രാജീവന്‍ പോലീസുകാര്‍ തന്നെ മര്‍ദിച്ചതായും ആരോപിച്ചു. 'ഞാന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം സ്‌കൂട്ടായി, ഞാന്‍ ഇതിന്റെ ഭാഗവാക്കായി പോയതാണ്. ഞാന്‍ പ്രതിയായി. ഞാന്‍ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ എന്നെ മര്‍ദിച്ചു. കുനിച്ചുനിര്‍ത്തി ഇടിച്ചു. ആ ഇടി മുഴുവന്‍ വാങ്ങിച്ചു. കാരണം അത് എന്റെ ആവശ്യമാണ്. നിങ്ങള്‍ ഇടിക്കേണ്ട കാര്യമില്ലല്ലോ, ഏത് കേസ് വേണമെങ്കിലും എടുത്തോ എന്ന് അവരോട് ചോദിച്ചതാണ്'-രാജീവന്‍ പറഞ്ഞു.

Related Tags :
Similar Posts