< Back
Kerala
പൊള്ളലേറ്റ് മരിച്ച യുവതിയുടെ 14 വയസ്സുള്ള മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്
Kerala

പൊള്ളലേറ്റ് മരിച്ച യുവതിയുടെ 14 വയസ്സുള്ള മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്

Web Desk
|
17 Sept 2022 12:23 PM IST

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും യുവതിയുടെ ഭർത്താവ് ടി.കെ ഹമീദിന്റെ മകനുമായ ജാബിറിനെ അറസ്റ്റു ചെയ്തിരിക്കുകയാണ്

വയനാട് തരുവണയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരനാണ് പ്രദേശത്ത് പൊള്ളലേറ്റ് മരിച്ച മഫീദയുടെ 14 വയസ്സുള്ള കുട്ടിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മഫീദയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നത് മൊബൈലിൽ പിടിച്ചതിനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിപിഎം പൊതുയോഗത്തിൽ കുട്ടിയെ അധിക്ഷേപിച്ചത്. കുട്ടിയുടെ ഉമ്മ മരിച്ച് രണ്ടാഴ്ചക്കുള്ളിലായിരുന്നു തെരുവിൽ പരസ്യ അധിക്ഷേപം. ഇതേതുടർന്ന് ബാലൻ കടുത്ത മാനസികാഘാതത്തിലാണെന്ന് കുടുംബം പറഞ്ഞു. ഇതിനെ തുടർന്ന് എ.എൻ പ്രഭാകരനെതിരെ പൊലീസിനും ചൈൽഡ് ലൈനും കുടുംബം പരാതി നൽകി.

ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഈ മാസം രണ്ടാം തീയതിയാണ് മഫീദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മഫീദയുടെ ഭർത്താവായ ടി കെ ഹമീദിന്റെ മകൻ ജാബിറിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. ഡി വൈ എഫ് ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ ജാബിർ.

CPM leader called the son of the woman who died of burns in Wayanad Tharuvana as a terrorist

Similar Posts