< Back
Kerala
ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്, വീണ്ടുമെടുക്കാന്‍ ഇടവരുത്തരുത് ; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്
Kerala

'ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്, വീണ്ടുമെടുക്കാന്‍ ഇടവരുത്തരുത് ; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്

Web Desk
|
27 Feb 2026 12:56 PM IST

മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച് കുമളിയിൽ നടത്തിയ പരിപാടിയിലായിരുന്നു ഭീഷണി പ്രസംഗം

ഇടുക്കി: കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു. മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച് കുമളിയിൽ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നുമായിരുന്നു ഭീഷണി.

തിരിച്ചുവരില്ല എന്ന് വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞ് വേണം ഞങ്ങളുടെ മുന്നിലേക്ക് വരാനെന്നും ചെത്തിമിനുക്കിയ വാരിക്കുന്തങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വീണ്ടുമെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഭീഷണി പ്രസംഗത്തിലുണ്ട്.

കഴിഞ്ഞദിവസം വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിൽ അധിക്ഷേപ മുദ്രാവാക്യവുമായി ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.


Related Tags :
Similar Posts