< Back
Kerala

കോന്നി ഞള്ളൂർ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം
Kerala
'വനപാലകരുടെ കൈ വെട്ടിയെടുക്കും'; പത്തനംതിട്ടയിൽ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം
|7 Jun 2024 3:30 PM IST
കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് സ്ഥാപിച്ച സി.ഐ.ടി.യുവിൻ്റെ കൊടിമരം വനപാലകർ നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു ഭീഷണി.
പത്തനംതിട്ട: വനപാലകർക്കെതിരെ പ്രകോപന പ്രസംഗവുമായി സി.പി.എം നേതാവ്. വനപാലകരുടെ കൈ വെട്ടിയെടുക്കുമെന്നാണ് സി.പി.എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദിന്റെ പ്രസംഗം. കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് സ്ഥാപിച്ച സി.ഐ.ടി.യുവിൻ്റെ കൊടിമരം വനപാലകർ നീക്കം ചെയ്തതിലാണ് ഭീഷണി. ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് ഭീഷണി പ്രസംഗം നടത്തിയത്.