< Back
Kerala
സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയും; പാലക്കാട് സ്വതന്ത്രസ്ഥാനാർഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി
Kerala

'സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയും'; പാലക്കാട് സ്വതന്ത്രസ്ഥാനാർഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി

Web Desk
|
23 Nov 2025 11:27 AM IST

ലോക്കൽ സെക്രട്ടറി ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാർഡിലെ സ്വത്രന്ത സ്ഥാനാർഥിയായ വിആർ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തിയത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കൽ സെക്രട്ടറി ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാർഡിലെ സ്വത്രന്ത സ്ഥാനാർഥിയായ വിആർ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പാർട്ടിയാണ് വലുത് സ്ഥാനാർഥിത്വം പിൻവലിക്കണം എന്നാവശ്യപ്പെടുന്ന ഇവർ തമ്മിലെ ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

സ്വതന്ത്രസ്ഥാനാർഥിയായ രാമകൃഷ്‌ണനോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ജംഷീർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് പാർട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണൻ അറിയിച്ചു. ഇതിനെ തുടർന്നാണ് ലോക്കൽ സെക്രട്ടറി വധഭീഷണി മുഴക്കിയത്. എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്നാണ് ജംഷീർ പറയുന്നത്. പാർട്ടിക്കെതിരെ നിന്നാൽ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയിൽ സിപിഎം നേതാവ് പറയുന്നു.

ആറ് വർഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആർ രാമകൃഷ്‌ണൻ. പാർട്ടിയുമായി അകന്ന രാമകൃഷ്ണൻ അടുത്ത കാലത്താണ് പാർട്ടി കമ്മിറ്റികളിൽ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ കൂടെ തീരുമാനിച്ചതോടെ സിപിഎം പാർട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാർട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാൽ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.


Similar Posts