< Back
Kerala
കോഴിക്കോട് വളയത്ത് ബോംബേറ്; നൊച്ചാട്ട് സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം
Kerala

കോഴിക്കോട് വളയത്ത് ബോംബേറ്; നൊച്ചാട്ട് സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം

Web Desk
|
10 Sept 2022 9:43 AM IST

കോഴിക്കോട് നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്

കോഴിക്കോട്: വളയത്ത് സ്റ്റീൽ ബോംബ് ഉപയോഗിച്ച് ആക്രമണം. വളയം ഒ.പി മുക്കിലാണ് സംഭവം. നൊച്ചാട് സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണവും നടന്നു.

ഇന്നലെ രാത്രിയാണ് വളയത്ത് ബോംബേറ് നടന്നത്. ആളൊഴിഞ്ഞ ഭാഗമായതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്തെത്തും.

അതിനിടെ, നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കാൻ ശ്രമം നടന്നു. വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

Similar Posts