< Back
Kerala
വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് സിപിഎം നേതാവിന്റെ അസഭ്യവർഷം
Kerala

വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് സിപിഎം നേതാവിന്റെ അസഭ്യവർഷം

Web Desk
|
19 May 2022 6:14 PM IST

സി.പി.എം കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറാണ് ഭീഷണി മുഴക്കിയത്

വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി സി.പി.എം നേതാവിന്റെ ഭീഷണി. സി.പി.എം കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറാണ് ഭീഷണി മുഴക്കിയത്. വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചതിനാണ് ഇയാള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി അസഭ്യവർഷവും ഭീഷണിയും നടത്തിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഷാജഹാനെയാണ് ഭീഷണിപ്പെടുത്തിയത്. സി.ഐ.ടി.യു അംഗമായ ഉദ്യോഗസ്ഥനോട് എസ്.ഡി. പി.ഐയിൽ പോകാനും ഇയാള്‍ ആഹ്വാനം ചെയ്തു.

Similar Posts