< Back
Kerala
CPM leaders pay tribute to TP murder case accused
Kerala

'ഒഞ്ചിയത്തെ ധീര പോരാളി കെ.കെ കൃഷ്‌ണേട്ടൻ'; ടി.പി വധക്കേസ് പ്രതിക്ക് ആദരാഞ്ജലിയർപ്പിച്ച് സിപിഎം നേതാക്കൾ

Web Desk
|
17 July 2025 10:23 PM IST

ടി.പി വധക്കേസിലെ പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുൻ അംഗവുമാണ് മരിച്ച കെ.കെ കൃഷ്ണൻ.

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ മരിച്ച കെ.കെ കൃഷ്ണന് ആദരാഞ്ജലിയർപ്പിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് തുടങ്ങിയവരാണ് അന്ത്യാഭിവാദ്യമർപ്പിച്ചത്.

''ഒഞ്ചിയത്തെ ധീര പോരാളി സഖാവ് കെ.കെ കൃഷ്‌ണേട്ടന് പരിയാരം മെഡിക്കൽ കോളജിൽ അന്ത്യാഭിവാദ്യം അർപ്പിച്ചു''- പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ടി.പി വധക്കേസിലെ പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുൻ അംഗവുമാണ് മരിച്ച കെ.കെ കൃഷ്ണൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് അന്ത്യം.

Similar Posts