< Back
Kerala

Kerala
വിവാദങ്ങളിൽ മറുപടി ഉണ്ടാവുമോ? സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
|5 May 2023 7:35 AM IST
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.
മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന് മുന്നിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിലും ഇന്നാരംഭിക്കുന്ന യേഗത്തിൽ നേതൃത്വത്തിന് മുന്നിൽ പിണറായി വിജയൻ മറുപടി പറയുമെന്നാണ് വിലയിരുത്തൽ.
ഗുരുതരമായ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞു പോകാത്തതിൽ നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. നേതൃയോഗങ്ങൾക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സൂചന.


