< Back
Kerala
സന്ദീപിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സി.പി.എം;  സഹായധനമായി സമാഹരിച്ചത് 2.2 കോടി രൂപ
Kerala

സന്ദീപിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സി.പി.എം; സഹായധനമായി സമാഹരിച്ചത് 2.2 കോടി രൂപ

Web Desk
|
22 Feb 2022 6:56 AM IST

95 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് പുറമെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനും സിപിഎം തീരുമാനിച്ചു

പത്തനംതിട്ട പെരിങ്ങരയിൽ കൊല്ലപ്പെട്ട പി.ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന് കൈത്താങ്ങായി സി.പി.എം. 95 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് പുറമെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനും സിപിഎം തീരുമാനിച്ചു. തിരുവല്ലയിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഹായ ധനം കൈമാറി.

സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച്‌ 80 ദിവസത്തിനുള്ളിലാണ് സി പി എം സഹായ നിധി കൈമാറിയത്. പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം രണ്ട് കോടി രണ്ട് ലക്ഷം രൂപയാണ് ഇതിനായി സമാഹരിച്ചത്.

95 ലക്ഷം രൂപ സന്ദീപിന്റെ ഭാര്യ സുനിതയുടെയും മക്കളുടെയും മാതാപിതാക്കളുടെയും പേരിൽ സ്ഥിര നിക്ഷേപം നടത്തും. ശേഷിച്ച പണമുപയോഗിച്ച് കുടുംബത്തിനായി വീടും സന്ദീപ് സ്മാരക മന്ദിരവും നിർമ്മിക്കാനാണ് തീരുമാനം . തിരുവല്ല ചാത്തങ്കരിയിൽ നടന്ന പരുപാടിയിൽ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ സഹായ ധനം കൈമാറി.

പ്രസംഗത്തിലാകെ ആർ.എസ്.എസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടിയേരി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്നും കുറ്റപ്പെടുത്തി. അക്രമം കൊണ്ട് സി പി എമ്മിനെ തകർക്കാനാവില്ലെന്നും ജനങ്ങളെ മുൻ നിർത്തി ആർ.എസ്.എസിനെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Related Tags :
Similar Posts