< Back
Kerala
സി.പി.എം ജില്ല സമ്മേളനം: മലപ്പുറം, പത്തനംതിട്ട ജില്ല സെക്രട്ടറിമാർ തുടരും
Kerala

സി.പി.എം ജില്ല സമ്മേളനം: മലപ്പുറം, പത്തനംതിട്ട ജില്ല സെക്രട്ടറിമാർ തുടരും

Web Desk
|
29 Dec 2021 1:04 PM IST

മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ

സി.പി.എം പത്തനംതിട്ട, മലപ്പുറം ജില്ല സെക്രട്ടറിമാരായി കെ.പി ഉദയഭാനു, ഇ.എൻ മോഹൻദാസ് എന്നിവർ തുടരും. ആരോഗ്യ മന്ത്രി വീണാ ജോർജിനെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വീണാ ജോർജിന് പുറമെ പിലിപ്പോസ് തോമസ് (ഇരവിപേരൂർ),പി.ബി.സതീഷ് കുമാർ( കോഴഞ്ചേരി),എസ്.മനോജ് ( അടൂർ), ലസിത നായർ (പന്തളം) എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. പത്ത് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ടി.കെ.ജി നായരെ ഒഴിവാക്കി. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 34 ആയി ഉയർത്തുകയും ചെയ്തു.

മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 34 ൽ നിന്ന് 38 ആയി ഉയർത്തി. എട്ടു പുതുമുഖങ്ങളെ കൂടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട പെരിന്തൽമണ്ണയിലെ വി. ശശികുമാറിനെയും സി.ദിവാകരനെയും മലപ്പുറം ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

Similar Posts