< Back
Kerala

Kerala
യു.ഡി.എഫ് സഭയെ അധിക്ഷേപിക്കുന്നു: മന്ത്രി പി.രാജീവ്
|7 May 2022 7:41 AM IST
ലിസി ആശുപത്രിയിൽ വാർത്താ സമ്മേളനം വിളിച്ചതിൽ വിശദീകരണവുമായി സി.പി.എം
എറണാകുളം: ലിസി ആശുപത്രിയിൽ വാർത്താ സമ്മേളനം വിളിച്ചതിൽ വിശദീകരണവുമായി സി.പി.എം. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പറയാൻ പോയപ്പോൾ ഓപ്പറേഷൻ തീയറ്ററിലായിരുന്നു ജോ ജോസഫെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് പറഞ്ഞു. അതുകൊണ്ടാണ് ആശുപത്രിയിൽ വെച്ച് വാർത്താസമ്മേളനം നടത്തേണ്ടി വന്നത്. വാർത്താ സമ്മേളനത്തിൽ ഒപ്പമിരുന്നത് പള്ളി വികാരിയല്ല, ആശുപത്രി ഡയറക്ടറാണ്. മതം, സഭ എന്നൊക്കെ പറഞ്ഞ് ലിസി ആശുപത്രിയുടെ സേവനം കുറച്ച് കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
സഭയെ അധിക്ഷേപിക്കാനും വെല്ലുവിളിക്കാനുമാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ആദ്യം സഭയുടെ സ്ഥാനാർത്ഥിയാണ് ജോ എന്ന് പറഞ്ഞു. ഇപ്പോള്‍ അല്ലെന്ന് പറയുന്നു, നാടിന്‍റെ സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. ജോ വന്നതോടെ യു.ഡി.എഫ് ആകെ പരിഭ്രമിച്ചു പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.