< Back
Kerala
അരൂർ,കുട്ടനാട്,കായംകുളം സീറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കും; ആലപ്പുഴയിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി സിപിഎം
Kerala

'അരൂർ,കുട്ടനാട്,കായംകുളം സീറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കും'; ആലപ്പുഴയിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി സിപിഎം

Web Desk
|
8 Feb 2026 8:48 AM IST

ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാൽ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍

ആലപ്പുഴ: ആലപ്പുഴയിലെ മൂന്നിടത്ത് ശക്തമായ പോരാട്ടമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. അരൂര്‍,കുട്ടനാട്, കായംകുളം സീറ്റുകളില്‍ ഇക്കാര്യം പരിഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും നാസര്‍ മീഡിയവണിനോട് പറഞ്ഞു.

'ഇതുവരെ നേടിയിരുന്ന എട്ട് സീറ്റുകൾ നിലനിർത്തും, അതോടൊപ്പം കൂടുതൽ സീറ്റുകൾ പിടിക്കാനും ശ്രമിക്കുന്നു. ഹരിപ്പാടടക്കം ഒമ്പത് സീറ്റ് പിടിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണ് ആലപ്പുഴയിലുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചില വോട്ടുകൾ മാറിപ്പോയിരുന്നു. നഷ്ടപ്പെട്ട വോട്ടുകളില്‍ മഹാഭൂരിപക്ഷവും ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ബാക്കി വോട്ടുകളും തിരിച്ചെത്തിയാൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കപ്പെടുമെന്നതിൽ സംശയമില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിപ്പാട് സീറ്റിലും നല്ല മുന്നേറ്റം ഉണ്ടായി. ബിജെപി യുഡിഎഫിന്റെ ചില വോട്ടുകൾ പിടിച്ചെടുക്കുന്നുണ്ട്. അവർ കൂടുതൽ പിടിച്ചെടുത്താൽ തീർച്ചയായും വിജയിക്കാം. അരൂർ, കുട്ടനാട്, കായംകുളം തുടങ്ങിയ മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം ഉണ്ടാകും. ഈ മണ്ഡലങ്ങളെല്ലാം ഇത്തവണ നല്ല പോരാട്ടം നടക്കുന്ന സീറ്റുകളായി കണക്കാക്കുന്നു. ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും മറ്റ് പ്രവർത്തനങ്ങളിലും പ്രത്യേക ജാഗ്രത പാലിച്ചാണ് മുന്നോട്ട് പോകുന്നത്'. നാസര്‍ പറഞ്ഞു.


Similar Posts