< Back
Kerala

Kerala
ഇടുക്കിയിൽ മന്ത്രവാദകേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം: ബലിത്തറ പൊളിച്ചു നീക്കി
|20 Oct 2022 1:44 PM IST
പോലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്
ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദകേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. പോലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂദാഗിരി സ്വദേശി റോബിനെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷവും റോബിൻ മൃഗബലി നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പരാതി ഉന്നയിച്ചവരെ റോബിൻ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു. പറമ്പിലുണ്ടായിരുന്ന ബലിത്തറകൾ സി.പി.എം പ്രവർത്തകർ പൊളിച്ചു നീക്കി.