< Back
Kerala

Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിൽ സി.പി.എം; കേന്ദ്ര കമ്മിറ്റി യോഗശേഷം ചർച്ച
|21 July 2023 3:06 PM IST
രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം.
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിൽ സി.പി.എം. അടുത്ത മാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സി.പി.എം തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കും. രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം.
കഴിഞ്ഞ 53 വർഷമായി ഉമ്മൻ ചാണ്ടിയാണ് പുതുപ്പള്ളി എം.എൽ.എ. കഴിഞ്ഞ രണ്ടു മൂന്ന് തെരഞ്ഞെടുപ്പുകളിൽ മോശമല്ലാത്ത പ്രകടനം നടത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ മികച്ച പ്രവർത്തനം നടത്തിയാൽ നേട്ടമുണ്ടാക്കാനാവുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.