< Back
Kerala

Kerala
കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത നേതാക്കള്‍ സമാന്തര ഓഫീസ് തുറന്നു
|30 Nov 2024 2:30 PM IST
പാലക്കാട് ജില്ലാ നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിച്ചെന്നാണ് വിമതരുടെ പരാതി
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത നേതാക്കളുടെ നേതൃത്വത്തിൽ സമാന്തര ഓഫീസ് തുറന്നു. കോൺഗ്രസിൽ നിന്നും വന്ന വ്യക്തിയെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. പാലക്കാട് ജില്ലാ നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിച്ചെന്നാണ് വിമതരുടെ പരാതി.
അതേസമയം കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ സിപിഎം സംസ്ഥാന നേതൃത്വം കടുത്ത നടപടിയെടുത്തു. നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ പ്രശ്രനങ്ങൾ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.