< Back
Kerala
കൊഴിഞ്ഞാമ്പാറയിൽ ശക്തി തെളിയിക്കാന്‍ സിപിഎം വിമതര്‍
Kerala

കൊഴിഞ്ഞാമ്പാറയിൽ ശക്തി തെളിയിക്കാന്‍ സിപിഎം വിമതര്‍

Web Desk
|
5 Nov 2025 10:51 AM IST

സ്പിരിറ്റ് മാഫിയക്കൊപ്പം നിൽക്കുന്ന സിപിഎം നേതൃത്വത്തിന് എതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം.സതീഷ്

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ ഇത്തവണ ശക്തി തെളിയിക്കാൻ ഒരുങ്ങുകയാണ്. സിപിഎം ഏരിയ കമ്മറ്റി അംഗമായിരുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് എം.സതീഷിൻ്റെ നേതൃത്വത്തിലാണ് മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രവർത്തിക്കുന്നത്. സ്പിരിറ്റ് മാഫിയക്കൊപ്പം നിൽക്കുന്ന സിപിഎം നേതൃത്വത്തിന് എതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് എം.സതീഷ് മീഡിയവണിനോട് പറഞ്ഞു.

യഥാർഥ മാർക്സിറ്റുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞപാർട്ടി സമ്മേളനത്തിൽ ഇഷ്ടക്കാരെ സംഘടനക്ക് അകത്ത് നിയമിക്കുകയും ബാക്കിയുള്ളവരെ ഒതുക്കുകയും ചെയ്തു. സ്പിരിറ്റ്,കള്ള് മാഫിയയെ പാർട്ടിയെ കീഴടക്കി. യുഡിഎഫിനൊപ്പം സഹകരിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആലോചിക്കുമെന്നും എം.സതീഷ് പറഞ്ഞു.


Similar Posts