< Back
Kerala
CPM sacked the branch committee member who demanded Rs 2 crore bribe from the quarry owner
Kerala

ക്വാറി ഉടമയിൽ നിന്നും രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ട ബ്രാഞ്ച് കമ്മറ്റി അംഗത്തെ പുറത്താക്കി സി.പി.എം

Web Desk
|
1 July 2023 4:17 PM IST

ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവനെയാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്

കോഴിക്കോട്: ക്വാറി ഉടമയിൽ നിന്നും കോഴ ആവശ്യപ്പെട്ട ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവനെ സി.പി.എം പുറത്താക്കി. സി.പി.എം കാന്തനാട് ലോക്കൽ കമ്മറ്റിയുടേതാണ് നടപടി. ഇയാളുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാർട്ടി നടപടി.

ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവനെ ഈ സ്ഥാനത്ത് നിന്നും സി.പി.എമ്മിന്റെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി അറിയിച്ചു. ലോക്കൽ കമ്മിറ്റി യോഗം ചേർന്നതിന് ശേഷമാണ് രാജീവനെതിരെ നടപടിയെടുത്തത്. പ്രദേശത്തെ ക്വാറി ഉടമകളിൽ നിന്നും രണ്ടുകോടി രൂപ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

Updating...


Similar Posts