< Back
Kerala
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്
Kerala

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Web Desk
|
4 July 2025 6:12 PM IST

കോട്ടയത്തെ അപകടത്തില്‍ ആരോഗ്യ മന്ത്രിയെ കുറ്റപ്പെടുത്താനാവില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ഡോക്ടര്‍ ഹാരിസ് ഉയര്‍ത്തിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഗൗരവകരമായ പരിശോധന വേണം.

കോട്ടയത്തെ അപകടത്തില്‍ ആരോഗ്യ മന്ത്രിയെ കുറ്റപ്പെടുത്താനാവില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് നടത്തിയിരുന്നു.

ആരോഗ്യരംഗത്തെ സ്വകാര്യ കച്ചവടക്കാര്‍ക്ക് സഹായകരമായ നിലപാടാണ് യുഡിഎഫിന്റേതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യത്തെ തള്ളുകയും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ആരോഗ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരും രാജി വെക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts