< Back
Kerala

Kerala
ലോക് ഡൗൺ നിയന്ത്രണങ്ങളില്‍ സർക്കാരിനെതിരായ പ്രതിഷേധം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്
|16 July 2021 6:57 AM IST
മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും
ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടുതൽ ഇളവുകൾ നൽകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കാൻ സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലാക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചർച്ചയായേക്കും. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും.