< Back
Kerala

Kerala
സിപിഎം സംഘപരിവാറിന്റെ പാത സ്വീകരിക്കരുത്: ജമാഅത്തെ ഇസ്‌ലാമി
|18 Dec 2021 9:10 PM IST
വർഗീയത പ്രചരിപ്പിച്ച് ആർക്കും അധികകാലം അധികാരത്തിൽ തുടരാനാകില്ല
സംഘപരിവാറിന്റെ പാത സിപിഎം സ്വീകരിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്.വർഗീയത പ്രചരിപ്പിച്ച് ആർക്കും അധികകാലം അധികാരത്തിൽ തുടരാനാകില്ല. വർഗീയതകൊണ്ടുള്ള കളി അവസാനിപ്പിക്കണം, അത് സമൂഹത്തിന് ഗുണം ചെയ്യില്ല.
മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. പ്രത്യേക ആളെ വെച്ചാലും മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല.ജെൻഡർ ന്യൂട്രാലിറ്റി വേണമെങ്കിൽ മന്ത്രി സഭയിൽ നിന്ന് തുടങ്ങണമെന്നും കേരള അമീർ എം ഐ അബ്ദുൽ അസീസ്