< Back
Kerala
തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സിപിഎം നടപടിയെടുക്കണം; അനുപമ
Kerala

തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സിപിഎം നടപടിയെടുക്കണം; അനുപമ

Web Desk
|
25 Oct 2021 10:17 PM IST

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് പാര്‍ട്ടി പുതിയ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ്. അവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടെന്ന് മനസിലാകുന്നില്ല.

തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സിപിഎം നടപടിയെടുക്കണമെന്ന് അനുപമ. അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി പുറത്താക്കണം. ഡിവൈഎഫ്‌ഐയുടെ പിന്തുണയില്‍ ആത്മാര്‍ത്ഥതയില്ലെന്നും അനുപമ മീഡിയവണ്‍ സ്‌പെഷല്‍ എഡിഷനില്‍ പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് പാര്‍ട്ടി പുതിയ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ്. അവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടെന്ന് മനസിലാകുന്നില്ല. തനിക്കെതിരെ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുന്നുണ്ട്. കുഞ്ഞിനെ തിരിച്ചു കിട്ടിയതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്നും അനുപമ പറഞ്ഞു.

അതേസമയം, കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമിതിയിലെ ഒരു വിഭാഗം ജീവനക്കാര്‍. എല്ലാ കാര്യങ്ങളും ഷിജുഖാന്‍ അറിഞ്ഞിരുന്നെന്നും തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ സമിതിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കത്ത് നല്‍കി.

Related Tags :
Similar Posts