< Back
Kerala

Kerala
സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും
|25 Jun 2025 7:01 AM IST
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും നടക്കും
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള സിപിഎമ്മിന്റെ സംസ്ഥാന നേതൃ യോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും നടക്കും.
നിലമ്പൂർ തോൽവിയുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ യോഗത്തിൽ ഉണ്ടായേക്കും. അൻവറിന്റെ സ്ഥാനാർത്ഥിത്വം തോൽവിക്ക് കാരണമായിട്ടുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നുണ്ട്. എന്നാൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല എന്നാണ് സിപിഎമ്മിന്റെ പ്രാഥമിക കണക്കുകൂട്ടൽ.
നിലമ്പൂരിൽ തോൽവി ഉണ്ടായെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിർദേശം കീഴ് ഘടകങ്ങളിലേക്ക് സിപിഎം നേതൃത്വം നൽകും.