< Back
Kerala

Kerala
ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം
|2 March 2022 3:53 PM IST
ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ല നേതൃത്വത്തിന് നിർദേശം നൽകി
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ല നേതൃത്വത്തിന് നിർദേശം നൽകി. തുടർന്ന് ഇക്കാര്യം പരാമർശിക്കേണ്ടെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ തീരുമാനിച്ചു.
സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. മുന്ന് ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്.
നേരത്തെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിൽ അതൃപ്തി ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോചിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്.