< Back
Kerala
പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
Kerala

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Web Desk
|
11 April 2025 6:45 AM IST

ജനറല്‍ സെക്രട്ടറിയായ എം.എ ബേബി ഇനി മുതല്‍ സംസ്ഥാനത്തെ നേതൃയോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കില്ല

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കേന്ദ്രകമ്മിറ്റിയില്‍ പുതിയതായി എത്തിയ കെ. എസ് സലീഖയും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്രകമ്മിറ്റിയിലെത്തിയ പുത്തലത്ത് ദിനേശന്‍, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ജനറല്‍ സെക്രട്ടറിയായ എം.എ ബേബി ഇനി മുതല്‍ സംസ്ഥാനത്തെ നേതൃയോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കില്ല. ജില്ലാ സെക്രട്ടറിയേറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള സമയക്രമം ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം നിശ്ചയിച്ചേക്കും.

Similar Posts