< Back
Kerala
Kerala
'ഇടത് മുന്നണിക്ക് തുടർ ഭരണം ഉറപ്പ്; മദ്യപാനികൾക്ക് പാർട്ടിയിൽ സ്ഥാനമില്ല' -ടി.പി രാമകൃഷ്ണൻ
|5 March 2025 4:39 PM IST
'മദ്യപാനികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ ഭരണഘടനയാണ് സിപിമ്മിന്റേത്; പാർട്ടി അംഗങ്ങൾ അത് പാലിക്കാൻ ബാധ്യസ്ഥരാണ്'
കൊല്ലം: ഇടത് മുന്നണിക്ക് തുടർ ഭരണം ഉറപ്പെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. തുടർ ഭരണത്തിന് നേതാവ് ആരെന്ന പ്രശ്നമില്ലെന്നും പാർട്ടി അണികൾ മദ്യപാനികൾ ആകാൻ പാടില്ലെന്നും ടി.പി രാമകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
ഇടതു പക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നത് ഉറപ്പാണെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും എന്ന ആശങ്കയാണ് യുഡിഎഫിനുള്ളത്. സംഘ പരിവാറിനെതിരായും, കോൺഗ്രസിന് എതിരായുള്ള വികാരമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മദ്യപാനികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ ഭരണഘടനയാണ് സിപിമ്മിന്റേതെന്നും പാർട്ടി അംഗങ്ങൾ അത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
വാർത്ത കാണാം: