< Back
Kerala

Kerala
ഹൈമാസ് ലൈറ്റിന്റെ കുഴിയിലിറങ്ങി സിപിഎം പ്രതിഷേധം; എറണാകുളത്ത് സംഘർഷം
|21 Oct 2023 10:07 AM IST
പൊതു സ്ഥലം കയ്യേറിയാണ് ലൈറ്റ് സ്ഥാപിക്കുന്നതെന്ന് പറഞ്ഞാണ് പ്രതിഷേധം
എറണാകുളം: കളമശേരിയിൽ എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ എത്തിയവരെ സി.പി.എം നേതാക്കൾ തടഞ്ഞു. സി.പി.എം നേതാവ് സക്കീർ ഹുസൈന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. തുടർന്ന് സിപിഎം പ്രവർത്തകരും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായി. ഹൈമാസ്റ്റിനായെടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തിയത്.
പൊതു സ്ഥലം കയ്യേറിയാണ് ലൈറ്റ് സ്ഥാപിക്കുന്നതെന്ന് പറഞ്ഞാണ് പ്രതിഷേധം. ഇക്കാര്യം കാണിച്ച് നഗരസഭാ സെക്രട്ടറിക്ക് സിപിഎം പരാതി നൽകിയിരുന്നു. എന്നാൽ സ്ഥലം പരിശോധിച്ച നഗരസഭ അത്തരം പ്രശ്‌നങ്ങളില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ അതിന് ശേഷവും സിപിഎം പ്രതിഷേധം തുടരുകയായിരുന്നു. അതേസമയം, പ്രതിഷേധിച്ചവർക്കെതിരെ ഹൈബി ഈഡൻ എംപി പൊലീസിൽ പരാതി നൽകി.