< Back
Kerala
CPM suspends Alappuzha District Panchayat Vice President following domestic violence complaint

അഡ്വ. ബിപിൻ സി ബാബു

Kerala

ഗാർഹിക പീഡന പരാതി: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സി.പി.എം സസ്‌പെൻഡ് ചെയ്തു

Web Desk
|
4 May 2023 10:17 PM IST

മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടി

ആലപ്പുഴ: ഗാർഹിക പീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സി.പി.എം സസ്‌പെൻഡ് ചെയ്തു. അഡ്വ. ബിപിൻ സി ബാബുവിനെയാണ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് നടപടി. കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് ബിപിൻ സി ബാബു.

മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. 19 അംഗ ഏരിയ കമ്മിറ്റിയിൽ 13 പേർ നടപടിയെ അനുകൂലിച്ചു. ആറു പേർ എതിർത്തു. രാവിലെ 11 ന് തുടങ്ങിയ ഏരിയകമ്മിറ്റി യോഗം വൈകിട്ട് 6.30 നാണ് അവസാനിച്ചത്.

CPM suspends Alappuzha District Panchayat Vice President following domestic violence complaint

Similar Posts