< Back
Kerala
കുറ്റ്യാടിയില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം
Kerala

കുറ്റ്യാടിയില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം

Web Desk
|
4 July 2021 10:28 PM IST

പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങളോട് വിശദീകരണം തേടി

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ എംഎൽഎ കെപി കുഞ്ഞമ്മദ്കുട്ടിക്കെതിരായ നടപടിക്ക് പിന്നാലെ പ്രാദേശിക നേതാക്കൾക്കെതിരെയും നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങളോട് വിശദീകരണം തേടി. ഇന്ന് ചേർന്ന കുന്നുമ്മൽ ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. കുന്നുമ്മൽ ഏരിയ കമ്മറ്റി അംഗങ്ങളായ ടി കെ മോഹൻദാസ്, കെ പി ചന്ദ്രൻ, കുന്നുമ്മൽ കണാരൻ എന്നിവരോടാണ് വിശദീകരണം തേടിയത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് നേരത്തെ അറിഞ്ഞിട്ടും തടഞ്ഞില്ലെന്നതിനാലാണ് ഇവര്‍ക്കെതിരെ നടപടി. ഇവര്‍ ഇനി ഇതിന് മറുപടി നല്‍കിയ ശേഷം നടപടി വേണമോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും.

Related Tags :
Similar Posts