< Back
Kerala
പൊലീസുകാര്‍ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ; കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
Kerala

'പൊലീസുകാര്‍ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ'; കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

Web Desk
|
16 Sept 2025 9:11 AM IST

കസ്റ്റഡിമര്‍ദനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് മദ്യപാനസംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

തൃശൂര്‍: കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍. കുന്ദംകുളത്ത് കസ്റ്റഡിമര്‍ദനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് മദ്യപാനസംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നുവെന്ന് കെ.വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.

പോലീസുകാര്‍ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോയെന്നും ജില്ലാ സെക്രട്ടറി ചോദിച്ചു. കഴിഞ്ഞ ദിവസം തൃശൂരില്‍ നിടന്ന പരിപാടിക്കിടെയായിരുന്നു അബ്ദുല്‍ ഖാദര്‍ പൊലീസിനെ ന്യായികരിച്ചത്. പൊലീസുകാര്‍ക്കെതിരെ നടപടി വരെ എടുത്ത സാഹചര്യത്തിലാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന.

2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനമേറ്റത്. തുടര്‍ന്നു എസ്‌ഐ നൂഹ്മാന്‍, പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സജീവന്‍, ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് നാലുപേരെയും സസ്‌പെന്‍ഡ് ചെയ്തത്.

Similar Posts