< Back
Kerala
പാര്‍ട്ടി അണികള്‍ക്കിടയില്‍ അതൃപ്തി; ജോസഫൈന്‍റെ വിവാദ പരാമർശത്തില്‍ നാളെ  സി.പി.എം ചര്‍ച്ച
Kerala

പാര്‍ട്ടി അണികള്‍ക്കിടയില്‍ അതൃപ്തി; ജോസഫൈന്‍റെ വിവാദ പരാമർശത്തില്‍ നാളെ സി.പി.എം ചര്‍ച്ച

Web Desk
|
24 Jun 2021 6:55 PM IST

വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻറെ വിവാദ പരാമർശത്തിൽ സി.പി.എമ്മിൽ അതൃപ്തി.

വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻറെ വിവാദ പരാമർശത്തിൽ സി.പി.എമ്മിൽ അതൃപ്തി. വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസഫൈന്‍റെ പരാമര്‍ശം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ കടുത്ത വിമര്‍ശനം ഉണ്ടാക്കിയ സാഹചര്യത്തിലാണ് സി.പി.എം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. സമൂഹമാധ്യമങ്ങളിലെ സി.പി.എം അനുകൂല പേജുകളിലും പാര്‍ട്ടി അണികളിലും ജോസഫൈന്‍റെ പ്രതികരണത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഈ അവസരത്തില്‍ സി.പി.എമ്മിന് പ്രതിഷേധ സ്വരങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.

ജോസഫൈന്‍റെ വിശദീകരണം കൂടി കേട്ടിട്ടാകും ബാക്കി കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയെന്നും സിപിഎം നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ടേം പൂര്‍ത്തിയാകാറായ ജോസഫൈനെ വേഗം തന്നെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണം കൂടിയാകും ഈ വിവാദ പരാമര്‍ശം എന്നാണ് നിലവിലെ വിലയിരുത്തല്‍

Related Tags :
Similar Posts