< Back
Kerala

Kerala
സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളന വേദി; കേസെടുക്കുമെന്ന് പൊലീസ്
|5 Dec 2024 7:04 PM IST
നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നു പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികൾ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡിൽ വേദി കെട്ടിയത്. സ്കൂൾ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു.
അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു. വാഹനങ്ങൾക്ക് പോകാൻ സ്ഥലമുണ്ടായിരുന്നു. സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിലായതിനാലാണ് ബ്ലോക്കുണ്ടായത്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തയെന്നും ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു പറഞ്ഞു.